Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഈറ്റ് റൈറ്റ്...

ഈറ്റ് റൈറ്റ് കേരള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം

ആലപ്പുഴ: സംസ്ഥാനഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഈറ്റ് റൈറ്റ് കേരള’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള ആനത്തലവട്ടം ആനന്ദൻ സ്മാരക ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ്ഫുഡ് സംസ്കാരം വളർന്നുവരുന്ന ഇന്നത്തെ കാലത്ത് ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുകയെന്നത് പ്രധാനമാണെന്ന് എംഎൽഎ പറഞ്ഞു.

ഭക്ഷണരീതികളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ശക്തമായ പ്രചാരണവും ബോധവത്ക്കരണ പരിപാടികളും നടത്തേണ്ടതുണ്ട്. ജനങ്ങൾ ആരോഗ്യവാന്മാരായി ഇരിക്കാൻ ആവശ്യമായ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായി സ്വീകരിച്ചുവരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കാനും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും ‘ഈറ്റ് റൈറ്റ് കേരള – സേഫ് ഫുഡ്‌ ഫോർ ബെറ്റർ ലൈഫ്’ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം റീജിയണൽ ഈറ്റ് റൈറ്റ് ഇൻഷ്യേറ്റീവ് 2026 സംഘടിപ്പിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഭാഗമായി വാക്കത്തോൺ, ഫ്ലാഷ് മൊബ്, സെമിനാറുകൾ, ഈറ്റ് റൈറ്റ് മേള, മില്ലറ്റ് പാചക മത്സരം തുടങ്ങിയവയും നടക്കും.

ചടങ്ങിൽ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ എൻ അനിൽകുമാർ അധ്യക്ഷനായി. ‘ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണക്രമത്തിലൂടെ’ എന്ന വിഷയത്തിൽ ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ ബട്ട് സെമിനാർ നയിച്ചു.  വ്യാഴാഴ്ച്ച രാവിലെ 10.30 ന് ‘ഭക്ഷണവും ഭക്ഷ്യസുരക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-11-2024 Karunya Plus KN-546

1st Prize Rs.8,000,000/- PE 305326 (TIRUR) Consolation Prize Rs.8,000/- PA 305326 PB 305326 PC 305326 PD 305326 FP 305326 PG 305326 PH 305326 PJ 305326 PK 305326...

ക്ലാസിക്കുകളും മെഗാഹിറ്റുകളും കോര്‍ത്തിണക്കി എന്റെ കേരളം ഫിലിം ഫെസ്റ്റിവല്‍

ആലപ്പുഴ : ഒരിക്കല്‍ കൂടി തീയേറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്ക് ഹിറ്റ് സിനിമകളുണ്ടോ എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയിലേക്ക് വരൂ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ...
- Advertisment -

Most Popular

- Advertisement -