Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസഹജീവികളോടുള്ള കരുതലാണ്...

സഹജീവികളോടുള്ള കരുതലാണ് വിദ്യാഭ്യാസം – മാർ ക്രിസോസ്റ്റമോസ്

തിരുവല്ല : സഹജീവികളോടുള്ള സ്നേഹവും കരുതലുമാണ്  വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്നും   മനുഷ്യത്വം നഷ്ടപ്പെടുന്ന സമൂഹത്തിൽ മനുഷ്യരെ സ്നേഹിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ.

വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലിയുടെ ഭാഗമായ വിദ്യാഭ്യാസ പ്രോത്സാഹന  പദ്ധതി സ്നേഹ സ്പർശം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കുറിച്ച് ബോധ്യമില്ലാത്തവരായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. ശരിതെറ്റുകളെ തിരിച്ചറിയാൻ കഴിയാത്തവരായി യുവതലമുറ അധപതിക്കുന്ന യാഥാർത്ഥ്യം അപകടകരമായ സാഹചര്യമായി നിലനില്ക്കുന്നുയെന്നും ജീവിത യാത്രയിലെ പ്രതിസന്ധികളിൽ വാടി തളർന്നു പോകാതെ അത്യുല്സാഹത്തോടെ അതിനെ അതിജീവിക്കുന്നവരാണ് ജീവിതത്തിൽ വിജയം നേടുകയെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം  മുഖ്യപ്രഭാഷണം നിർവഹിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപള്ളിൽ, വൈ.എം.സി.എ റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, കോഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൻ വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സബ് – റീജൺ മുൻ ചെയർമാൻമാരായ അഡ്വ. എം.ബി നൈനാൻ, ജൂബിൻ ജോൺ, കെ.സി മാത്യു, റവ. പ്രസാദ് വി. കുഴിയത്ത്, റവ. തോമസ് മാത്യു, കുര്യൻ ചെറിയാൻ, മത്തായി കെ.ഐപ്പ്, സജി മാമ്പ്രക്കുഴിയിൽ, ഉമ്മൻ വർഗീസ്, റെയ്മോൾ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീരവരവേൽപ്പ്

കോട്ടയം : അറുപത്തിമൂന്നാമത് സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ല...

Kerala Lotteries Results : 08-10-2024 Sthree Sakthi SS-436

1st Prize Rs.7,500,000/- (75 Lakhs) SS 121169 (CHITTUR) Consolation Prize Rs.8,000/- SN 121169 SO 121169 SP 121169 SR 121169 ST 121169 SU 121169 SV 121169 SW 121169 SX...
- Advertisment -

Most Popular

- Advertisement -