തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ പൂര നടത്തിപ്പ് രീതികൾ പരിഷ്ക്കരിക്കും.കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനായി കുറേ നാളായി ശ്രമം നടത്തുന്നുണ്ടെന്നും കെഎംആർഎൽ എംഡിയായ ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി . തൃശൂരിലെ തിരക്ക് ഒഴിവാക്കാൻ ക്രോസ് ബൈപ്പാസ് എന്ന പദ്ധതിയും മനസിലുണ്ടെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.