കൊല്ലം : കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുൻപ് കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിലായി. മേയ് 26ന് റിട്ട. ബിഎസ്എൻഎൽ ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ കാറിടിച്ചു മരിച്ച കേസിലാണ് ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത ,ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ,മാഹീൻ,ഹാഷിഫ്,അനൂപ് എന്നിവർ പിടിയിലായത്.
പാപ്പച്ചൻ വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു. പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്.