കണ്ണൂർ : പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതി.അനുയായി ജയന്ത് ദിനേശിനൊപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്. അനുയായി മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ഉള്ളത്.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിജിൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.






