തിരുവല്ല : തിരുവല്ല ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും നടന്നു. ഈ അധ്യയന വർഷം അഗ്നിഹോത്രത്തോടുകൂടിയാണ് ഈ അധ്യയന വർഷചടങ്ങുകൾ ആരംഭിച്ചത്. വിദ്യാലയത്തിൽ എത്തിയ നവാഗതരെയും രക്ഷിതാക്കളെയും മറ്റു കുട്ടികളെയും സമിതി അംഗങ്ങളെയും ആരതി ഉഴിഞ്ഞ് സ്വാഗത ഗാനത്തോടെ സ്വീകരിച്ചു.
മുൻ മുൻസിപ്പൽ കൗൺസിലറും വിദ്യാലയ സമിതി അംഗവുമായ പി എസ് മനോഹരൻ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ പത്തനംതിട്ട ജില്ലാ ജോയിൻ സെക്രട്ടറി ബി.മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.പുതുതായി എത്തിയ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആചാര്യ രതി കെ എം, ജന്യ നന്ദൻ, വിദ്യാലയ സമിതി പ്രസിഡന്റ് പി കെ വേണുഗോപാൽ, ദേവു ബാബു എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, ചിത്രരചന മത്സരങ്ങൾഎന്നിവ നടന്നു. പരിസ്ഥിതി ദിനാചരണത്തിനു A. M. സന്ദീപ് നേതൃത്വം നൽകി. കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും നടത്തി. വേസ്റ്റ് മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ക്രിസ്റ്റഫർ ക്ലാസ് നയിച്ചു. 110 വിദ്യാർത്ഥികളും 60 ഓളം രക്ഷിതാക്കളും മാതൃസമിതി ക്ഷേമസമിതി അംഗങ്ങളും പങ്കെടുത്തു.