തിരുവല്ല: സംരംഭ വർഷം 2024 – 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ എബ്രഹാം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷീന മാത്യു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിക്കു മോനി വർഗീസ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിഷ്ണു നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, മാത്തൻ ജോസഫ്, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, സനിൽ കുമാരി, സുഭദ്ര രാജൻ, അശ്വതി രാമചന്ദ്രൻ, കെ എസ് എസ് എ ഐ തിരുവല്ല താലൂക്ക് പ്രസിഡന്റ് സുഭാഷ് വി. സി, ഗ്രാമ പഞ്ചായത്ത് ഇ ഡി ഇ ശാരിക പി എസ് എന്നിവർ പ്രസംഗിച്ചു.
ബാങ്കുകളുടെ ലോൺ നടപടി ക്രമങ്ങളെക്കുറിച്ച് കേരള ബാങ്ക് പെരിങ്ങര ഉദ്യോഗസ്ഥൻ മഹേഷ് , കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സംരംഭ സഹായ പദ്ധതികൾ, ലൈസൻസ് നടപടിക്രമങ്ങളെക്കുറിച്ച് പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ കവിത എസും ക്ലാസ് നയിച്ചു.