പത്തനംതിട്ട : അടൂർ ഇ വി കലാമണ്ഡലം നൽകുന്ന കലാരത്ന പുരസ്ക്കാരം പിന്നണി ഗായകൻ വിജയ് യേശുദാസിന് നൽകും. ഒരു ലക്ഷം രൂപയും ശിൽപവുമടങ്ങുന്ന പുരസ്ക്കാരം 25 ന് വൈകിട്ട് 3ന് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന സർഗോത്സവം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ സമ്മാനിക്കും.
വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള ശ്രേഷ്ഠ ശ്രീ അവാർഡ് ഡോ. ഷാജി പാലങ്ങാട്, ഡോ.കുമാർ വി, രേണുക ഗിരിജൻ, മുണ്ടക്കയം അപ്പുക്കുട്ടൻ എന്നിവർക്ക് ഡെ. സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകും
ഉച്ചയ്ക്ക് 1 ന് നടക്കുന്ന സമാരംഭ സമ്മേളനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്ത് ഉദ്ഘാടനം ചെയ്യും. ഡി ദിനരാജ് അധ്യക്ഷത വഹിക്കും
വൈകിട്ട് 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു