Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeSpiritualദൗത്യം തിരിച്ചറിഞ്ഞ്...

ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണം: ഗീവർഗീസ് മാർ അപ്രേം

തിരുവല്ല: സഭയുടെ ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പറഞ്ഞു .മലങ്കര കാത്തലിക്  അസോസിയേഷൻ തിരുവല്ല മേഖലയുടെ കർമ്മപരിപാടികളുടെയും  വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു. മെത്രാപ്പോലീത്ത.

മലങ്കര സഭകളുടെ ദൗത്യം തന്നെ മറ്റു സഭകളുമായി ഐക്യപ്പെടുക എന്നതാണ് അല്മായർ ഐക്യത്തിന്റെ പ്രചാരകരും പ്രഘോഷകരമായി മാറേണ്ടതാണ്.  നിർണായകമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ക്രൈസ്തവർ കടന്നുപോകുന്നത്. കേരളത്തിൽ ക്രൈസ്തവ സഭകളുടെ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു പുതിയ തലമുറ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. കുടുംബബന്ധങ്ങൾ ശിഥിലമായിരിക്കുന്നു.

മനുഷ്യൻ്റ സുരക്ഷിതത്തിന് പകരം മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമമാണ് ഇന്ന് നിലവിലുള്ളത്. മാറിമാറി വരുന്ന സർക്കാരുകൾ നസ്രാണികളെ പന്താടുകയാണ്.  എല്ലാ ക്രൈസ്തവ സമൂഹവും ഒന്നിക്കേണ്ട സമയം കഴിഞ്ഞു വന്നു മെത്രാപ്പോലീത്ത ഉദ് ബോധിപ്പിച്ചു.

മേഖലാ പ്രസിഡണ്ട് ബിജു ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ മാത്യു വാഴയിൽ മുഖ്യ പ്രഭാഷണം നടത്തി, ഫാ.മാത്യു പുനക്കുളം അനുഗ്രഹ  പ്രഭാഷണം നടത്തി. ഭാരവാഹികളായ എസ്.ആർ.ബൈജു,  ജോൺ മാമ്മൻ, എ.സി. റെജി’, മിനി ഡേവിഡ്, ബിജു പാലത്തിങ്കൽ, ഷിബു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ വിശിഷ്ട സേവനം ചെയ്യുന്ന ഡോ. ഷിബു സഖറിയ, ഷാജി മാത്യു, ഷിബു ചുങ്കത്തിൽ, പുഷ്പ നൈനാൻ എന്നിവരെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്:പ്രതിയുടെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം ലഭിച്ചു.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്...

കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു : മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി...
- Advertisment -

Most Popular

- Advertisement -