Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsഎക്സൈസ് സംഘം...

എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു

കോന്നി : തണ്ണിത്തോട്ടിൽ എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു. വികെ പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്നാണ് 520 ലീറ്റർ കോട പിടിച്ചെടുത്തത്. കന്നാസുകളിലും പടുതാകുളത്തിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ഇവിടെ വാറ്റുചാരായ നിർമാണത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും കോന്നി എക്സൈസ് അസി. ഇൻസ്പെക്ടർ പി.ബിനേഷ് അറിയിച്ചു.

റെയ്ഡിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, പ്രിവൻ്റീവ് ഓഫിസർമാരായ എ. അനിൽകുമാർ, ഡി.അജയകുമാർ, വനിതാ സിഇഒ ബ്രഹദ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷെഹിൻ , മുഹമ്മദ് തഹസിൻ, എസ്. ഷഫീക്ക് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്- ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി. ഗേറ്റ്) സെപ്റ്റംബര്‍ 27 രാവിലെ എട്ടു മുതല്‍ 28 വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും....

സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കും: മന്ത്രി കെ.ബി. ഗണേഷ്കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ്...
- Advertisment -

Most Popular

- Advertisement -