കൊല്ലം : ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് മരിച്ചത് .സംഭവത്തിൽ രാമകൃഷ്‌ണൻ ,മൂത്തമകൻ സനൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .
കൊല്ലപ്പെട്ട സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്ന ആളാണ് .സ്ഥിരം ഉപദ്രവകാരിയാണെന്നും വീട്ടുകാർ പറയുന്നു .സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കട്ടിലിൽ കെട്ടിയിട്ടശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.






