പത്തനംതിട്ട : കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് രാജേഷ് അറസ്റ്റിൽ. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു.മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആർ .ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിരുന്നു.തുടർന്ന് കൂടൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.