തിരുവല്ല: വേങ്ങൽ (തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 14 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തൈപൂയ ഉത്സവവും 11 ന് സമാപിക്കും. മൂന്നിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭാഗവത സപ്താഹത്തിന് ദീപപ്രതിഷ്ഠ നടത്തും. നാലിന് സപ്താഹം തുടങ്ങും.
ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ആറിന് 11 മണിക്ക് ഉണ്ണിയൂട്ട്, എട്ടിന് 11 മണിക്ക് രുക്മിണീസ്വയംവരം, 9ന് രാത്രി ഏഴിന് മാതൃപൂജ, 10-ന് വൈകീട്ട് നാലിന് അവഭൃഥസ്നാനം, രാത്രി 8ന് വേങ്ങൽ ആൽത്തറയിൽനിന്ന് കാവടിവിളക്ക്, 10-ന് അഗ്നിക്കാവടി.
11-ന് രാവിലെ ഒൻപതിന് ചെറുവള്ളി ദേവീക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി. 12-ന് ഓട്ടൻതുള്ളൽ 1-ന് സമൂഹസദ്യ, രാത്രി 9.30-ന് അഴിയിടത്തുചിറ അനിരുദ്ധശ്വരം ക്ഷേത്രത്തിൽ നിന്ന് കാവടിവരവ് എന്നിവ ഉണ്ടാകും.