പാരീസ് : പാരിസ് ഒളിംപിക്സ് 2024 ന് പര്യവസാനം.പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കൊടുവിൽ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി.2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സ് വേദി.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെയായിരുന്നു ചടങ്ങുകൾ .സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിച്ചത് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ആയിരുന്നു.70,000ത്തിലധികം ആളുകളാണ് ചടങ്ങുകൾ കാണാൻസ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.
16 രാപ്പകലുകൾ നീണ്ട കായിക മാമാങ്കത്തിൽ 126 മെഡലുകൾ നേടി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തി. ചെൈനയ്‌ക്ക് 91 മെഡലുകളാണ് നേടാനായത്. അഞ്ചു വെങ്കലവും ഒരു വെള്ളിയുമടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്.