Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മുല്ലയ്ക്കൽ...

ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീ പിടിച്ചു: രണ്ട് വീടുകൾ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിൽ  തീപിടുത്തം. രണ്ട് വീടുകൾ കത്തി നശിച്ചു.  ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്. അടുത്തടുത്തായി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നും അഗ്നി രക്ഷാ സേനാ യൂണിറ്റ് എത്തി തീ അണയ്ക്കുന്ന ശ്രമം നടക്കുകയാണ്. തീപിടുത്ത സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് - റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ്...
- Advertisment -

Most Popular

- Advertisement -