Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു : ഫയർഫോഴ്‌സ് തീയണച്ചു

ശബരിമല: സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിലുണ്ടായ തീപടർന്നു ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പതിനെട്ടാം പടിയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം അൽപ്പസമയം നിർത്തിവെച്ചെങ്കിലും, സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ അയ്യപ്പദർശനം സാധാരണനിലയിലായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക്ചെ യ്യുന്നതോടെ...

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: വീണാ ജോർജ്

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുക്ഷേമ സമിതി സന്ദർശിച്ച മന്ത്രി ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ...
- Advertisment -

Most Popular

- Advertisement -