Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെട്രോ...

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റ് അംഗീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു: നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.  നാളെ (ഞായർ) രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു.കൊടിയേറ്റിനായുള്ള കൊടിമരം വാദ്യമേളങ്ങളോടെ ഘോഷയാത്രയായി കിഴക്കും ഭാഗത്തു നിന്നും ക്ഷേത്രത്തിൽ കൊണ്ടുവന്നു....
- Advertisment -

Most Popular

- Advertisement -