Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeEducationഫസ്റ്റ്ബെല്‍ ഡിജിറ്റൽ...

ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ ആരംഭിക്കും

ആലപ്പുഴ : മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തില്‍ അമ്പലപ്പുഴ ഗവ. മോ‍ഡൽ എച്ച് എസ് എസിൽ സംഘടിപ്പിച്ച ജില്ലയിലെ ഹൈസ്കൂള്‍ പ്രഥമാധ്യാപകർക്കുള്ള ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ മാസം തന്നെ സംസ്ഥാനതലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക് മോണിറ്ററിംഗിനും കുട്ടികളുടെ മെൻ്ററിംഗിനുമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം രക്ഷിതാക്കൾക്കുൾപ്പെടെ കാണുന്ന വിധം പൂർണമായും പ്രവർത്തനക്ഷമമാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ആറാമത് ബഡ്സ് കലോത്സവം : വയനാട് ജില്ല ചാമ്പ്യന്‍മാര്‍

കൊല്ലം: കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. 27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി തിരുവനന്തപുരം...

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടന്നു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -