Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര മഹാദേവ...

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു: നാളെ കൊടിയേറും

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റിനു മുന്നോടിയായി കൊടിക്കൂറയുടെയും കൊടിക്കയറിൻ്റെയും സമർപ്പണം നടന്നു. നാളെ വൈകിട്ട് ഏഴിനു തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ഉത്സവത്തിനു കൊടിയേറും. എട്ടിനു സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം കെ.രാജു അധ്യക്ഷത വഹിക്കും.

നടൻ വിജയരാഘവൻ, നാഗസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ സുവ നീർ പ്രകാശനം ചെയ്യും. 9.30നു നൃത്തത്രയം- ആർഎൽവി രാമകൃഷ്ണൻ. പള്ളിവേട്ട ദിനമായ 23 നാണ് തിരുനക്കരപൂരം. 22 ഗജവീ രന്മാർ അണിനിരക്കും. 24നു ആറാട്ടോടെ ഉത്സവം സമാപിക്കും.

കൊടിക്കൂറ സമർപ്പണച്ചടങ്ങിൽ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഹരികുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജം, വൈസ് പ്രസിഡന്റ് കെ.ആർ.സഞ്ജയ് വെട്ടുകുഴി, രമാദേവി രാമ ചന്ദ്രൻ, ജി.സജീവ്, സി. അനിൽ കുമാർ, വി.വൈശ്രവണൻ, ഡോ.ആർ.വി.ശ്രീധരൻ, പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട്ട് വോട്ടുചെയ്യാൻ പോയവർ സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട് :വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. പീടികപ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . കാറിന്റെ മുൻ ഭാഗത്തുനിന്നും പുക...

സ്നേഹത്തിൻ്റെ മാനവികത വളർത്തണം – ഡോ.ഗീവർഗീസ് മാർ ബർണബാസ്

തിരുവല്ല: സ്നേഹത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുന്ന മാനവികത വളർത്തണമെന്നും പ്രലോഭനങ്ങളും പ്രതിസന്ധികളും ജീവിതത്തെ പരാജയപ്പെടുത്തുകയല്ല മറിച്ച് സാധ്യതകളായി തിരിച്ചറിഞ്ഞ് ജീവിത വിജയം കൈവരിക്കാൻ സാധിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന...
- Advertisment -

Most Popular

- Advertisement -