Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രിയുടെ...

ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ്

തിരുവല്ല :ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് നടത്താൻ പോകുന്ന റിനൈസൻസ് 2026 എന്ന ശിൽപ്പശാലയുടെ വിളംബരമായി ഫ്ലാഷ് മോബും  തെരുവ് നാടകവും നടന്നു. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ  ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

ആരോഗ്യമേഖലയിൽ സാമൂഹ്യപ്രവർത്തകരുടെ സ്വാധീനവും സേവനവും ഏതൊക്കെ തരത്തിലുണ്ട് എന്നതാണ്  ശില്പശാലയുടെ ചർച്ചാവിഷയം. സോഷ്യൽ വർക്ക് ബിരുദ ബിരുദാനന്തര കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളെയും ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ജീവനക്കാരും  ശില്പശാലയിൽ പങ്കെടുക്കും.

ആരോഗ്യ മേഖലയിലെ ഐ സി യു മുതൽ ഫിസിയോ തെറാപ്പി വരെ നീളുന്ന വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ സേവന വിഭാഗത്തിലെ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. മാർച്ച് 13-ന് രാവിലെ 8 മുതൽ 2 മണി വരെ ബിലീവേഴ്സ് ആശുപത്രിയിലെ ആംഫി തിയേറ്ററിലാണ് റിനൈസൻസ് 2026 നടക്കുന്നത്.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു. ശില്പശാലയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനായി 9072237111, 8606028192 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക്:  3,65,496 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തി

ശബരിമല:  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 3,65,496 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ട്. സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ...

വയനാട് പുനരധിവാസം ; 100ൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ യോഗം ചേർന്നു

തിരുവനന്തപുരം : മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 100ൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ...
- Advertisment -

Most Popular

- Advertisement -