Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ആദ്യമായി...

സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി

കോന്നി: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി. പ്രമാടം പഞ്ചായത്ത് 5-ാം വാർഡിൽ ആണ് കിടപ്പ് രോഗികൾക്ക് ആശ്വാസമായി പദ്ധതി ആരംഭിച്ചത്. ഇളകൊള്ളൂർ സെൻ്റ് ജോർജ് ഹൈസ്കൂൾ ഹാളിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശയ്യാവലംബരായവരെ പരിചരിക്കുന്നവർ അനുകമ്പയോടെ പെരുമാറണമെന്നും ആവശ്യമായ പരിശീലനം നേടിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

പഞ്ചായത്തംഗം എം.കെ.മനോജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. നവനീത് വോളൻ്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, വീടുകളിൽ എത്തിയുള്ള പരിചരണം, നിർധന രോഗികൾക്ക് സൗജന്യ ആംബുലൻസ് സർവീസ്, അടിയന്തര ചികിത്സാ സഹായം എന്നിവയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി റെയില്‍വെ ഗേറ്റ് നാളെ അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) സെപ്റ്റംബര്‍ രണ്ട് രാത്രി എട്ടു മുതല്‍ മൂന്നിന് രാവിലെ ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍...

ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക്  റെക്കോർഡ് ബോണസ്

തിരുവനന്തപുരം  :  ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ  റെക്കോർഡ് ബോണസ്. ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകുന്നത്. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ്...
- Advertisment -

Most Popular

- Advertisement -