Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവിൽപത്രം കേസിൽ...

വിൽപത്രം കേസിൽ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി മകൾ ഉഷാ മോഹൻദാസ് നൽകിയ കേസിൽ കെ.ബി. ഗണേഷ് കുമാറിനനുകൂലമായി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ കൂടുതൽ സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു.എ ന്നാൽ ബാലകൃഷ്ണപ്പിള്ളയുടെ അവസാന കാലത്ത് ആരോ​ഗ്യ നില മോശമായിരുന്നുവെന്നും ആ സമയത്ത് ​ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് കൈക്കലാക്കിയതാണെന്നായിരുന്നു സഹോദരി ഉഷയുടെ ആരോപണം.കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിന്നക്കനാൽ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ

തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എ.യ്ക്കെതിരെ ഇടുക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ...

കൊക്കെയ്ൻ കേസ് : നടൻ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു

കൊച്ചി : കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. 2015 ജനുവരി 30-നായിരുന്നു കൊച്ചി...
- Advertisment -

Most Popular

- Advertisement -