Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരുമല സെമിനാരി...

പരുമല സെമിനാരി മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യുവിനെയും നിയമിച്ചു

കോട്ടയം : പരുമല സെമിനാരിയുടെ മാനേജരായി ഫാ എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ  ഗീവർഗ്ഗീസ് മാത്യു (ജെറിൻ)വിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

ഫാ. എൽദോസ് ഏലിയാസ് പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മാനേജർ ഇൻ ചാർജാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ എടക്കര സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.

അസി.മാനേജരായി നിയമിതനായ ഫാ. ഗീവർഗ്ഗീസ് മാത്യു കോട്ടയം ഞാലിയാംകുഴി മാർ ബസേലിയോസ് ദയറാ അംഗവും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പൊങ്ങന്താനം സെൻ്റ് തോമസ് പള്ളി ഇടവകാംഗവുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 05-11-2025 Dhanalekshmi DL-25

1st Prize Rs.1,00,00,000/- DE 606067 (KANNUR) Consolation Prize Rs.5,000/- DA 606067 DB 606067 DC 606067 DD 606067 DF 606067 DG 606067 DH 606067 DJ 606067 DK 606067...

ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികൾക്ക്  കഠിനശിക്ഷ ഉറപ്പാക്കും: അമിത് ഷാ

ന്യൂദൽഹി: ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ  വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഫരീദാബാദിൽ നടന്ന നോർത്തേൺ സോണൽ കൗൺസിലിന്റെ (എൻസെജഡ്അസി)...
- Advertisment -

Most Popular

- Advertisement -