Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsആശമാര്‍ക്ക്  ഓണറേറിയം...

ആശമാര്‍ക്ക്  ഓണറേറിയം നൽകാൻ  തുക അനുവദിച്ചു.

തിരുവനന്തപുരം: ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ എന്‍എച്ച്‌എമ്മിന് തുക അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്.

7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ഓണറേറിയം നല്‍കാനുള്ള തുക മുന്‍കൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അതിലാണിപ്പോള്‍ നടപടി. 26125 ആശമാര്‍ക്ക് ഓണറേറിയം നല്‍കാന്‍  54,86,25,000 രൂപയാണ് അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ശാസ്ത്ര പുരസ്കാരം ഡോ എസ് സോമനാഥിന്

തൃശ്ശൂർ :  2023-ലെ കേരള ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ...

മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സ് ആക്കി വിൽപന നടത്തിയ സംഭവം: കൂടുതൽ അന്വേഷണത്തിലേക്ക്

കോഴഞ്ചേരി: മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സ് ആക്കി വിൽപന നടത്തിവന്ന നാൽവർ സംഘത്തെ കുമ്പനാട്ട് നിന്ന് എറണാകുളം പൊലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് ...
- Advertisment -

Most Popular

- Advertisement -