ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള വർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്താണിത്.
