Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeSpiritualമനുഷ്യത്വം നശിക്കാത്ത...

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന വാർഷിക സമ്മേളനം ബഥനി അരമനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത ജീവജാലങ്ങളേയും കരുതുവാനും സ്നേഹിക്കുവാനും യുവജനങ്ങൾ സ്വപ്നം കാണുണമെന്നും സ്വപ്ന സാക്ഷാത്കരണത്തിനായി പ്രാർത്ഥനയോടെ മുമ്പോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഡോ. കുറിയാകോസ് വി. കോച്ചേരിൽ, യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ട്രഷറാർ ജോജി പി. തോമസ്, ഭദ്രാസന ട്രഷറാർ അനൂപ് തോമസ്, ഭാരവാഹികളായ ജിജോ ഐസക്, ഡോ. സജു പി. തോമസ്, ഡോണിയ നൈനാൻ, ജോജി ജോർജ്, രോഹിത് ജോൺ, ജസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭദ്രാസനത്തിലെ മികച്ച യൂണിറ്റായി പാവുക്കര സെൻ്റ് തോമസ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. സെൻ്റ് ജോർജ് ചെന്നിത്തല, സെൻ്റ് ഗ്രീഗോറിയോസ് പരുമല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാമേളയിൽ  വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുവജന പ്രസ്ഥാനം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, സെൻ്റ് മേരീസ് പനയംപാല, സെൻ്റ് മേരീസ് വളഞ്ഞവട്ടം എന്നീ യൂണിറ്റുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21...

മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും : ഇന്ത്യ

മോസ്കോ : മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാർ .ദേശീയ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു...
- Advertisment -

Most Popular

- Advertisement -