റാന്നി: നോളജ് പദ്ധതി റാന്നിയിൽ പ്രാവർത്തികമാക്കുവാൻ 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റാന്നിയിൽ ഒഡെപക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എക്സലൻസ് അവാർഡിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിൻ്റെ ശാലകൾ കൂടുതൽ സജീവമാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്.
അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ ജോസഫ് മാർ ബർണബാസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ടി എൻ ശിവൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ ബിന്ദു റെജി, അമ്പിളി പ്രഭാകരൻ നായർ, ജിജി പി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു