Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ...

അഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം സർക്കാർ ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച ജോലി കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വീസും സംയുക്തമായി ചേർത്തല ഗവ. പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച പ്രയുക്തി മിനി തൊഴില്‍മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി വിവിധതരം തൊഴിൽമേളകൾ പലതലങ്ങളിലായി സർക്കാർ നടത്തിവരുന്നുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചേർത്തലയിലെ ഉദ്യോഗാർത്ഥികൾക്കായി ഉടൻതന്നെ ഒരു തൊഴിൽമേള സംഘടിപ്പിക്കുമെന്നും അതിനായി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി തൊഴിൽദാതാക്കളുമായി ചർച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

തൊഴിൽമേളയ്ക്കൊപ്പം ഉദ്യോഗാര്‍ഥികൾക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിന് അധിക പരിശീലനം നൽകുന്നതിനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്. ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുന്ന കേസുകൾ വർദ്ധിച്ചു വരുന്നുണ്ട്. അതിൽ വീഴാതെ ശ്രദ്ധിക്കണം.

വിദേശ ജോലി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉദ്യോഗാർത്ഥികൾ നോർക്കയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിനുശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ എന്നും മന്ത്രി പറഞ്ഞു. 482 ഉദ്യോഗാർത്ഥികള്‍ പങ്കെടുത്ത തൊഴിൽ മേളയിൽ 152 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു.  237 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...

മലപ്പുറത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു : സുഹൃത്ത് അവശനിലയില്‍

മലപ്പുറം : മലപ്പുറം തൃക്കലങ്ങോട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു. ആമയൂര്‍ പുതിയത്ത് വീട്ടില്‍ പരേതനായ ഷേര്‍ഷ സിനിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്. ഷൈമയുടെ മരണ വിവരം അറിഞ്ഞതിനെ...
- Advertisment -

Most Popular

- Advertisement -