Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളംകളിയ്ക്ക്...

ആറന്മുള വള്ളംകളിയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ : മന്ത്രി കെ. എൻ. ബാലഗോപാൽ

ആറന്മുള: ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും  ജലഘോഷയാത്രയും സത്രകടവിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വള്ളംകളി വീക്ഷിക്കുന്നതിന്  സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. അണിയിച്ചൊരുക്കിയ  പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണെന്നും  മന്ത്രി പറഞ്ഞു.

ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് . മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർത്ഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഉർജിതമാക്കാൻ ‘എന്റെ കേരളം എന്നും സുന്ദരം,  കാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ അറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സംസാകരിക വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയാറിന്റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും കൂടി പണം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പള്ളിയോട സേവസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രമോദ് നാരായൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകൻമാർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളർകോട് വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ : കളർകോട്ട് വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു.എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം...

കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലഹരി അക്രമവിരുദ്ധ പ്രതിജ്ഞയെടുത്ത് വാർഷികാഘോഷം

തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ  ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. പ്രമേഹവും ഭക്ഷണക്രമവും എന്ന...
- Advertisment -

Most Popular

- Advertisement -