Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണറുടെ നടപടി...

ഗവർണറുടെ നടപടി ; പിഎസ്‍സിയുടെ ഭാഗത്ത് ക്രമക്കേട് വ്യക്തം – മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം :  പിഎസ്‍സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പിഎസ്‍സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്.

പിഎസ്‍സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പിഎസ്‍സി മാറി. എൽഡിഎഫ് പറയുന്നത് രാഷ്ട്രീയമാണ്. പിഎസ്‌സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പിഎസ്‍സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

പിഎസ്‌സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു. പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുകയായിരുന്നു ഗവർണർ. സ്ഥാനം ഒഴിഞ്ഞതിന് ഒരാഴ്ച മുൻപ് രാജേന്ദ്ര അർലേക്കറാണ് ശുപാർശ നൽകിയത്. പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം. ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനുജോബിന് സ്വീകരണവും പ്രതിഭാ സംഗമവും

ചങ്ങനാശ്ശേരി :കേരള കോൺഗ്രസ്‌ ടൗൺ ഈസ്റ്റ്‌, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനു ജോബ് എം എൽ എ ക്കു സ്വീകരണവും പ്രതിഭ സംഗമവും നടത്തി. കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാത്യു തെക്കനാടിന്റെ...

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -