കണ്ണൂര്‍ : കണ്ണൂർ പരിയാരത്ത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണം എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.പെരിയാട്ട് രാജേഷ് – വിജിന ദമ്പതികളുടെ മകൻ അജുൽരാജ് (13) ആണ് മരിച്ചത് .ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് .പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു .സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






