തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആഘോഷം ചെമ്പഴന്തി ഗുരുകുലത്തിൽ 18, 19, 20 തീയതികളിൽ നടക്കും. പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം, നാമജപ ശാന്തിയാത്ര, സമ്മേളനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമാകും.
18 ന് രാവിലെ 7.30 ന് പതാക ഉയർത്തൽ, 12 ന് ഗുരുപൂജയും, അന്നദാനവും. 19 ന് ഉച്ചയ്ക്ക് 12ന് ഗുരുപൂജയും തുടർന്ന് അന്നദാനവും
20ന് രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാനം ചെയ്യും. ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കും.11 ന് ഗുരുപൂജയും അന്നദാനവും. 3 ന് ജയന്തി ഘോഷയാത്ര മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. 4 ന് ഗുരുകുലത്തിൽ നിന്നു ഘോഷയാത്ര ചെല്ലമംഗലം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
വയനാട്ടിലെ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കിയെന്നും ജയന്തി ഘോഷയാത്ര ലളിതമാക്കുമെന്നും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.