ടെൽ അവീവ് : ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.
കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുണ്ട്. ഇസ്രയേലി ബന്ദികളെ കൈമാറിയതിന് പകരമായി 2,000 പലസ്തീൻ തടവുകാരെഇസ്രയേൽ മോചിപ്പിക്കും. 737 ദിവസങ്ങൾ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്.