കൊച്ചി : മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കളളപ്പരാതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ.പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
എസ് പി സുജിത് ദാസ്, സിഐ വിനോദ്, സിഐ ബെന്നി എന്നിവർക്കെതിരെയാണ് വീട്ടമ്മ ആരോപണമുന്നയിച്ചത്. പരാതികളിൽ കേസെടുക്കുന്നില്ലെന്നാരോപിച്ച് ഇവർ നൽകിയ ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയത്. ആരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുളള തെളിവുകൾ പോലും ഇല്ലെന്നും ഇതുപോലുളള വ്യാജപരാതികളിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.