Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiപീഡന കേസ്...

പീഡന കേസ് : നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന നൃത്തസംവിധായകന്‍ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ പുരസ്കാരം റദ്ദാക്കി.ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് റദ്ദാക്കുന്നതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.ഒക്ടോബർ 8ന് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന 70മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൽകിയ ക്ഷണവും പിൻവലിച്ചു.

സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലില്‍ സെപ്തംബർ 19 ന് ഗോവയിൽ വച്ച്‌ അറസ്റ്റിലായ ജാനി മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും

മാന്നാർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറും.  ഈ മാസം 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. നവംബർ 2, 3 തീയതികളിലാണ് പെരുന്നാൾ.  26ന്...

ആറ്റുകാൽ പൊങ്കാല : ഹരിത ചട്ടം പൂർണ്ണമായും പാലിക്കണമെന്ന് ശുചിത്വമിഷൻ

തിരുവനന്തപുരം : മാർച്ച് 13 നു നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ഹരിത ചട്ടം പൂർണ്ണമായും പാലിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷൻ അഭ്യർത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം....
- Advertisment -

Most Popular

- Advertisement -