Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

ശബരിമല : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മന്ത്രി പറഞ്ഞു. നാഗസ്വരം ജനകീയമാക്കിയതുള്‍പ്പെടെ പ്രശസ്തമായ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ നാഗസ്വരത്തിലൂടെ തിരുവിഴ ജയശങ്കർ ജനമനസിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു .

ഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും നവതിയിൽ പുരസ്‌കാരം ലഭിച്ചതിൽ അതീവ സന്തോഷവാനാണെന്നും തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും മന്ത്രി സമ്മാനിച്ചു. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപ്രത്രം വായിച്ചു.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങിൽ കെ യു ജനീഷ് കുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടത്താവളം ആരംഭിച്ചു

തിരുവല്ല: അയ്യപ്പ ഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളം എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ചു.  നന്ദഗോവിന്ദം ഭജൻസിലൂടെ ശ്രദ്ധേയരായ ശ്രീലാലും, ഹരിയും ചേർന്നു  ഉദ്ഘാടനം നിർവഹിച്ചു. ശബരിമല അയ്യപ്പ സേവാ...

വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചങ്ങനാശ്ശേരി: വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4 ന് സമാപിക്കും. ഇന്ന് രാവിലെ ഇടവം രാശിയിൽ 10.40 നും 11.25 നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ക്ഷേത്രം തന്ത്രി തെക്കേടത്ത്...
- Advertisment -

Most Popular

- Advertisement -