തിരുവല്ല: കുറ്റൂർ തെങ്ങേലി ഏറ്റുകടവ് പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങി. 10 ഏക്കർ സ്ഥലത്തെ കൊയ്ത്ത് ആണ് തുടങ്ങിയത്. കഴിഞ്ഞ വർഷം 17 എക്കറിൽ ആയിരുന്നു കൃഷി ചെയ്തിരുന്നത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ കണക്ക് കൂട്ടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇല ചുരുട്ടി പുഴുവിൻ്റെയും മുഞ്ഞ യുടെയും ശല്യം കാര്യമായി വന്നില്ല.
തമിഴ് നാട്ടിൽ നിന്ന് യന്ത്രങ്ങൾ ഇക്കുറി നേരത്തെ എത്തിച്ചതിനാൽ കൊയ്ത്തിന് തടസമുണ്ടായില്ല. 2023 ഡിസംബർ ആദ്യവാരത്തിലാണ് കൃഷി ഇറക്കിയത്. ഉമ ഇനത്തിലുള്ള നെല്ല് വിത്താണ് ഇക്കുറി കൃഷിക്ക് ഉപയോഗിച്ചത്. വേനൽ കനത്തെങ്കിലും ജല ലഭ്യതയ്ക്ക് തടസമുണ്ടായില്ലന്ന് കർഷകർ പറഞ്ഞു