തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ നിന്ന് കരിക്ക് കെട്ടി ഇറക്കുന്നതിനിടെ കാൽ വീഴുതി വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ കൂടെ ഉള്ളവർ ചേർന്ന് തിരുവല്ലാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവല്ല പോലീസ് മേൽ നടപടി സ്വീകരിച്ചു.
ഭാര്യ – ബീനാ അപ്പുകുട്ടൻ
മക്കൾ – അഭിലാഷ്, അജേഷ്. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.