Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആരോഗ്യമന്ത്രിയുടേത് വെറും...

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം ; എംവി ഗോവിന്ദനെതിരെ കേസെടുക്കണം : വിഡി സതീശൻ

ആലപ്പുഴ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി .ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം മാത്രമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല .മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്.സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഇതിനെതിരെ കേസെടുക്കണം.റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്.സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി വയനാട്ടിൽ : ദുരന്തഭൂമി സന്ദർശിക്കുന്നു 

വയനാട് : ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി വയനാട്ടിലെത്തി. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...

സമൂഹത്തിൽ സ്നേഹ സംസ്ക്കാരം വളരണം – ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

തിരുവല്ല : ക്രിസ്തു ദർശനത്തിലൂടെ ലോകത്തിന് പ്രകാശം പരത്തിയ സർ ജോർജ് വില്യംസിൻ്റെ സ്മരണ എക്കാലത്തും നിലനില്ക്കുമെന്നും,യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൗരവമായി ഏറ്റെടുക്കണമെന്നും സമൂഹത്തിൽ...
- Advertisment -

Most Popular

- Advertisement -