Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ തുടരുന്നു : കണ്ണൂരിലും വയനാട്ടിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു.ഇന്നു കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർ‌ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, ആലപ്പുഴ എന്നീ ആറ് ജില്ലകളിലെയും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.

കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേർ മരിച്ചു.3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്നു നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം.ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. രാവിലെ ഊർക്കടവിലുള്ള ഫ്രിജ് റിപ്പയറിങ് കടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഫ്രിഡ്ജിൽ ഗ്യാസ് റീഫില്ല്...

ലോക്സഭാ തിരഞ്ഞെടുപ്പ് : യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എൽ ഡി എഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശ്ശൂരിലും തിരുവനന്തപുരത്തും എൻ ഡി എ ലീഡ് ചെയ്യുന്നു. ദേശീയതലത്തിൽ എൻ ഡി എ...
- Advertisment -

Most Popular

- Advertisement -