Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി. മോന്‍താ ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മോന്‍താ പൂര്‍ണമായി കരയില്‍ പ്രവേശിക്കാന്‍ ആറ് മണിക്കൂര്‍ സമയമാണ് എടുത്തത്.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം വരും മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം നേരിയ മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി : ഒരാളെ രക്ഷപെടുത്തി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ്...

ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആചരിച്ചു

തിരുവല്ല : ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ 135-ാം മത് ജന്മദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.ജന്മവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ യോഗം തിരുവല്ല...
- Advertisment -

Most Popular

- Advertisement -