Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു :  രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ആണ്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി.യനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.മാനന്തവാടി, സുൽത്താൻ ബത്തേരി ഭാ​ഗങ്ങളിലെ വനവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : തകഴി കുന്നമ്മയിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുള്ള പാടശേഖരത്തുനിന്നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ്...

കളമശ്ശേരി ഹോസ്റ്റലിൽ ആറുമാസമായി കഞ്ചാവ് വിൽപനയെന്ന് മൊഴി

കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്,...
- Advertisment -

Most Popular

- Advertisement -