Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി ഡ്രൈവറെ...

കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതാണ് ഹൈക്കോടതി റദ്ദാക്കിയത് .മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്നും അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.ഡ്രൈവറെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി.

മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികൾ വച്ചതിനാണ് മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവറായ ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.ഇതിനെതിരെ ജയ്മോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു...

പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഭീഷണിപ്പെടുത്തി വാങ്ങിയ യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ കോയിപ്രം പൊലീസ്പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ ...
- Advertisment -

Most Popular

- Advertisement -