Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

പാലക്കാട് ജില്ലയിൽ 38°C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ )താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ് .

കൊല്ലം ജില്ലയിലെ അൾട്രാ വയലൈറ്റ് ഇൻഡക്സ് 11 ആയ സാഹചര്യത്തിൽ റെഡ് ലെവലിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾ ഓറഞ്ച് ലെവലിലും കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ യെല്ലോ ലെവലിലുമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോട്ടപ്പള്ളി നാലുചിറയില്‍ ഒരുങ്ങി സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് പാലം

ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യു‌തീകരണ പ്രവർത്തികളും കെൽട്രോൺ മുഖേന പൂർത്തിയാക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത...

ശക്തമായ മഴ:പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് .പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -