Thursday, April 10, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന തിരമാല...

ഉയർന്ന തിരമാല – കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ (മാർച്ച് 11) രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത്  മാർച്ച് 11 രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി വയനാട്ടിൽ : ദുരന്തഭൂമി സന്ദർശിക്കുന്നു 

വയനാട് : ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി വയനാട്ടിലെത്തി. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...

പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു

കോട്ടയം : മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. മാർച്ച് 10 വരെയാണ് ജോർജിനെ റിമാൻഡു ചെയ്തിരിക്കുന്നത്. നേരത്തേ വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട...
- Advertisment -

Most Popular

- Advertisement -