Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉയർന്ന തിരമാലയ്ക്കും...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (9) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ തുടക്കമാകും

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 26-ന് തുടങ്ങും. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. 26-ന് വൈകീട്ട് ഏഴിന് മേൽശാന്തി ഈശ്വരൻ നമ്പൂതിരി ദീപ പ്രതിഷ്ഠ നടത്തും. 27-ന് രാവിലെ 7.30-ന് പാരായണം...

ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത് : നിവേദനം മടക്കിയ സംഭവത്തിന് വിശദീകരണം നൽകി സുരേഷ് ഗോപി

തൃശ്ശൂർ: നിവേദനം മടക്കിയ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിവാദമായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച സുരേഷ് ഗോപി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളില്‍...
- Advertisment -

Most Popular

- Advertisement -