Wednesday, November 12, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ മാത്യൂസ്...

പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ സമൂഹ നൻമ സ്വപ്നം കണ്ട ഇടയൻ :  കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെയും, രാജ്യത്തിന്റെയും വളർച്ചയ്ക്ക് സഭയുടെ പിന്തുണയുണ്ടാകണമെന്ന് പഠിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മാത്യൂസ് പ്രഥമൻ ബാവായുടെ 29ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

ജാതി-മത വേർതിരിവുകളില്ലാതെ എല്ലാവരെയും കരുതണമെന്ന് അദ്ദേഹം പഠിപ്പിച്ചു.സഭയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും, മലങ്കരസഭയുടെ വളർച്ചയ്ക്ക് അമൂല്യസംഭാവനകൾ നൽകുകയും ചെയ്തു. പിതാക്കൻമാർ പകർന്ന് നൽകിയ സഭയുടെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. എന്നാൽ ഇന്ന് ഭരണാധികാരികൾ ചാഞ്ഞും ചരിഞ്ഞും പക്ഷപാതപരമായും പ്രവർത്തിക്കുകയാണ്. സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കുവാൻ ​ഭരണാധികാരികൾ ആർജ്ജവം കാട്ടണം. നീതിബോധമുള്ള ഭരണസംവിധാനം വരുമ്പോൾ അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

രാവിലെ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഫാ നഥാനിയേൽ റമ്പാൻ, റവ.ഫാ.മാത്തായി റമ്പാൻ എന്നിവർ സഹകാർമ്മികരായി. കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാളിന് സമാപനമായി.

സഭയുടെ കോർഎപ്പിസ്ക്കോപ്പാമാർ, റമ്പാച്ചൻമാർ, വൈദികർ, കന്യാസ്ത്രീകൾ, വൈദിക വിദ്യാർത്ഥികൾ, മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, ഭദ്രാസന കൗൺസിൽ അം​ഗങ്ങൾ, വിവിധ ദേവാലയങ്ങളിൽ നിന്ന് തീർത്ഥാടകരായെത്തിയ വിശ്വാസികൾ എന്നിവർ പെരുന്നാളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് –  ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത

അടൂർ: നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റെയും ഇക്കാലയളവിൽ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് എങ്കിലും അതിപ്പോൾ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത് എന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ. ഡോ തിയോഡോഷ്യസ്സ് മാർത്തോമാ...

ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കലയുടെ സംഗമഭൂമിയായ ഓണാട്ടുകരയില്‍ നടക്കുന്ന ആലപ്പുഴ റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റവും മികച്ച സര്‍ഗോത്സവമാക്കി മാറ്റണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കായംകുളം...
- Advertisment -

Most Popular

- Advertisement -