Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമീനടത്ത് വീട്ടുമുറ്റത്ത്...

മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കോട്ടയം: കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു.

തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്തു . ഈ സമയം അന്നമ്മ ഗേറ്റ് തുറക്കാൻ ശ്രമിച്ചു. പിന്നാലെ ഷിജിനും ഇറങ്ങി വന്നു. എന്നാൽ ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിൽ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത്. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക് : ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ആരോപണം

കണ്ണൂർ : കണ്ണൂർ വെടിവെപ്പിഞ്ചലിൽ അങ്കണവാടിയില്‍ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്.കുട്ടിയെ ആശുപത്രിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

സ്വര്‍ണപ്പാളി വിവാദത്തില്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല : പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചു .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ്...
- Advertisment -

Most Popular

- Advertisement -