Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhi2000 ചതുരശ്ര...

2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി എങ്ങനെയറിയാം : രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : 2022 ലേ ഭാരത് ജോഡോ യാത്രയ്ക്കിടെ 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് കോടതി ചോദിച്ചു .നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും കോടതി വിമർശിച്ചു. അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത് .

അപകീർത്തി കേസിൽ ലഖ്നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുലിന്റെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. .ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...

അരവണ കണ്ടയ്നർ ഫാക്ടറി നിലയ്ക്കലിൽ സെപ്തംബറിൽ തുടങ്ങും

ശബരിമല : നിലയ്ക്കലിൽ സെപ്തംബർ അവസാനത്തോടെ അരവണ കണ്ടയ്നർ ഫാക്ടറി നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.ബിഒടി അടിസ്ഥാനത്തിൽ ആയിരിക്കും നിർമാണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശബരിമലയ്ക്ക് പുറമെ...
- Advertisment -

Most Popular

- Advertisement -