കൊല്ലം : ഹോംനഴ്‌സായി ജോലി ചെയ്യുന്ന വീട്ടിൽ കയറി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജിനു പിടിയിലായി .ഇന്നലെ രാത്രി 10.30നാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിൽ അതിക്രമിച്ച് കയറി ജിനു രേവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത് .നിലവിളികേട്ട് ഒാടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.